കൊടുങ്ങല്ലൂർ : എറിയാട് ഗവ. കേരളവർമ്മ ഹയർ സെക്കൻഡറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലത്തിന്റെ രണ്ടാംഘട്ട നിർമ്മാണം ആരംഭിച്ചു. നിർമാണോദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, വാർഡ് മെമ്പർ പി.കെ. മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ടി.കെ. റാഫി, പി.ടി.എ വൈസ് പ്രസിഡന്റ് ആഷിക്ക്, എസ്.എം.സി ചെയർമാൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രധാന അദ്ധ്യാപിക ലാലി ടീച്ചർ സ്വാഗതവും ഷീബ ടീച്ചർ നന്ദിയും പറഞ്ഞു.