കൊടുങ്ങല്ലൂർ : കയ്പമംഗലം മണ്ഡലത്തിൽ ഹാർബർ എൻജിനിയറിംഗ് വർക്ക് 1 കോടി 76.1 രൂപയുടെ റോഡുകൾ ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് ഇ.ടി. ടൈസൺ എം.എൽ.എ അറിയിച്ചു. ഹാർബർ എൻജിനിയർ ഡിപ്പാർട്ടുമെന്റിന്റെ ടെൻണ്ടർ നടപടികൾ പൂർത്തിയായ എറിയാട് പഞ്ചായത്തിലെ എറിയാട് മാർക്കറ്റ് ഐ.എച്ച്.ആർ.ഡി കോളേജ് റോഡ് (86.1 ലക്ഷം രൂപ), ശ്രീനാരായണപുരം പഞ്ചായത്തിലെ ഫോർ ഷോ റോഡ് (40 ലക്ഷം രൂപ), എടത്തിരുത്തി പഞ്ചായത്തിലെ ഇയ്യാനി റോഡ് (50 ലക്ഷം രൂപ) എന്നീ റോഡുകളുടെ നിർമ്മാണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും നിർമ്മാണ സമയത്ത് ഉണ്ടാകുന്ന ട്രാഫിക്ക് സംവിധാനത്തോട് പൂർണമായും ജനങ്ങൾ സഹകരിക്കണമെന്നും ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു.