1

വടക്കാഞ്ചേരി: കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ നേതാവും കെ.എസ്.ഇ.ബി വടക്കാഞ്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാരനുമായിരുന്ന ടി.വി. ദേവദാസ് സർവീസിൽ നിന്നും വിരമിക്കുന്നതിനോട് അനുബന്ധിച്ച് സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയും വൈദ്യുതി തൊഴിലാളികളും ചേർന്ന് സ്വീകരണം നൽകി. വടക്കാഞ്ചേരിയിൽ നടന്ന 'സ്‌നേഹാദരം' പരിപാടി എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ വടക്കാഞ്ചേരി ഡിവിഷൻ സെക്രട്ടറി കെ.എസ്. സൈനുദ്ദീൻ അദ്ധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മുഖ്യപ്രഭാഷണവും ഉപഹാര സമർപ്പണവും നിർവഹിച്ചു. കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി. ഉണ്ണിക്കൃഷ്ണൻ, സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ. കെ.ഡി. ബാഹുലേയൻ മാസ്റ്റർ, കെ.എസ്.ഇ.ബി.ഒ.എ സംസ്ഥാന സെക്രട്ടറി സി. പ്രദീപൻ, കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.ടി. ബേബി എന്നിവർ സംസാരിച്ചു.