ചാലക്കുടി: ജീവ കാരുണ്യ പ്രവർത്തകനും അവയവദാനം എന്ന മഹത്തായ സന്ദേശത്തിന്റെ പ്രചാരകനുമായ ഫാ.ഡേവിസ് ചിറമ്മലിന് ജന്മദിന സമ്മാനമായി ഒരുകൂട്ടം കലാകാരന്മാർ മ്യൂസിക്കൽ ബയോ ' ചിരി തൂകും ദൈവദൂതൻ' പുറത്തിറക്കുന്നു. എഴുത്തുകാരനും അദ്ധ്യാപകനുമായ പ്രവീൺ എം.കുമാറാണ് ' വെണ്ണിലാ പുഞ്ചിരി വാരിയും വിതറിയും മണ്ണിലേക്കിറങ്ങിയ താരകമേ... എന്ന് തുടങ്ങുന്ന മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തത്. ഫ്‌ളൈ ഹോഴ്‌സ് മീഡിയയുടെ ബാനറിൽ സംഗീത സംവിധായകൻ നിവേദ് നാരായൺ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായിക സിത്താര കൃഷ്ണകുമാറാണ്. സന്ദീപ് വരന്തരപ്പിള്ളിയാണ് നിർമ്മാതാവ്. കൊരട്ടിയിലെ ഗ്രീൻപാർക്കിൽ രാവിലെ 11ന് പ്രകാശനം നടക്കും.