meeting

ചാലക്കുടി: വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ക്രാക്ടിന്റെ കലാരവം - 2023 സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പോൾ പാറയിൽ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ എബി ജോർജ് മുഖ്യാതിഥിയായി. ചീഫ് കോ- ഓർഡിനേറ്റർ ഡോ. സി.സി. ബാബു, സെക്രട്ടറി പി.ഡി. ദിനേശ്, ജോർജ് ടി. മാത്യു, സിമി അനൂപ്, ബാബു ആലുക്ക, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, കൗൺസിലർ നിത പോൾ തുടങ്ങിയവർ പ്രസംഗിച്ചു. വി.ആർ. പുരം പുലരി റസിഡന്റ്സ് അസോസിയേഷൻ ഒന്നാം സ്ഥാനവും നോർത്ത് ചാലക്കുടി നൈബേഴ്സ് രണ്ടാം സ്ഥാനവും നേടി. കാർമ്മൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് താണിയേക്കൽ സമ്മാനദാനം നടത്തി.