ചാലക്കുടി: സൗത്ത് ജംഗ്ഷനിലെ നിർമ്മല കോളേജ് ജംഗ്ഷനിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മാസങ്ങളായി ഇവിടെ വെള്ളം പാഴാകുന്നുണ്ട്. വെള്ളം വീണ് റോഡിന്റെ ഭാഗം തകർന്നു തുടങ്ങിയിട്ടുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്ന അവസ്ഥയുമുണ്ട്. തൊട്ടടുത്ത മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് ഇതുവഴിയാണ് ബസുകൾ പോകുന്നത്. ആട്ടോ സ്റ്റാൻഡിനം ഇത് ദുരിതമാകുന്നുണ്ട്.