udgadanam

പുതുക്കാട്: കേന്ദ്ര വെയർ ഹൗസ് ഡെവലപ്‌മെന്റ് റെഗുലേറ്ററി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്‌ കോ - ഓപറേറ്റിവ് മാനേജ്മെന്റ്, സംസ്ഥാന വെയർ ഹൗസിംഗ്‌ കോർപറേഷൻ പുതുക്കാട് സർവീസ് സഹകരണ ബാങ്ക് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കർഷകർക്ക്‌ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പുതുക്കാട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടത്തിയ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് രാജു തളിയപറമ്പിൽ അദ്ധ്യക്ഷനായി. വെയർ ഹൗസിംഗ്‌ കോർപറേഷൻ റീജ്യണൽ മാനേജർ രഞ്ജു ക്ലാസ് നയിച്ചു. സഹകരണ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി.എൻ. ബാബു , സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ.എ. ഫ്രാൻസീസ്, ഭരണ സമിതി അംഗങ്ങളായ കെ.ജെ. ജോജു, എം.എ. പ്രിൻസ്, ടി.കെ. രാജേന്ദ്രൻ, സി.ജെ. ആന്റണി, ടി.എസ്. അർജുൻ, കെ.ആർ. ബിജി, ജോയ്, സന്ധ്യ സുധീർ, സുശീല ദിവാകരൻ, അമ്പിളി ഹരി എന്നിവർ പങ്കെടുത്തു.