ചാലക്കുടി: ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരവികസന വകുപ്പ് മുഖേന നൽകുന്ന ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ സബ്‌സിഡി വിതരണം ചെയ്തു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.കെ. ജേക്കബ്, ബീന രവീന്ദ്രൻ, സി.വി. ആന്റണി, അംഗങ്ങളായ പി.പി. പോളി, വനജ ദിവാകരൻ, അഡ്വ. ലിജോ ജോൺ, ബാഹുലേയൻ എം.ഡി, സിന്ധു രവി, ഇന്ദിര പ്രകാശൻ, സെക്രട്ടറി പി.ജി. പ്രദീപ്കുമാർ, കേരള ഫീഡ്‌സ് മാർക്കറ്റിംഗ് മാനേജർ അഖില എം.പി, ക്ഷീര വികസന ഓഫീസർ സെബിൻ പി.എഫ് എന്നിവർ പ്രസംഗിച്ചു.