തൃശൂർ: ശിവഗിരി തീർത്ഥാടന പന്തലിൽ ജ്വലിപ്പിക്കുന്നതിനായി കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നും പകർന്ന ദിവ്യജ്യോതിയുടെ പ്രയാണത്തിന് കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ സ്വീകരണം. മേൽശാന്തി രമേഷ് ശാന്തിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജയ്ക്ക് ശേഷം ആരതി ഉഴിഞ്ഞു. ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. സുകുമാരൻ, സെക്രട്ടറി കെ.യു. വേണുഗോപാൽ, എൻ.എൻ.ബി.പി യോഗം പ്രസിഡന്റ് ബിനേഷ് തയ്യിൽ, കെ.ആർ. മോഹനൻ, സഞ്ജു കാട്ടുങ്ങൽ, സുശീൽ കുമാർ, ബാബു പഞ്ചാക്കൽ, സുശീൽ കുമാർ, മനോജ് കുമാർ, കെ. പ്രസന്ന കുമാർ, ആനന്ദപ്രസാദ് തേറയിൽ, പി.എൻ. പ്രംകുമാർ, എ.കെ. കുഞ്ഞൻ എന്നിവർ ഹാരാർപ്പണം നടത്തി.