പുതുക്കാട്: സ്വാമിയാർകുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂയ്യ മഹോത്സവം വർണ്ണാഭം. ദേശങ്ങളിൽ നിന്നുള്ള വർണ്ണക്കാവടികൾ ഉച്ചയ്ക്കും, രാത്രിയിലും ക്ഷേത്ര മൈതാനിയിലെത്തി കൂട്ടയാട്ടം നടത്തി. വിവിധ വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും യൂണിഫാം ധാരികളായ യുവതീയുവാക്കളും കാവടി ഘോഷയാത്രയ്ക്ക് അകമ്പടിയായി. രാവിലെ അഞ്ചിന് പള്ളിയുണർത്തലോടെ ക്ഷേത്രച്ചടങ്ങുകൾക്ക് തുടക്കമായി. നിർമ്മാല്യം അഭിഷേകം, ഗണപതി ഹോമം, കാവടി പൂജ, നവഗം പഞ്ചഗവ്യം, അഭിഷേകം, കാഴ്ചശീവേലി എന്നിവയും ഉച്ചയ്ക്കുശേഷം കാഴ്ചശീവേലി, രാത്രി വിളക്ക് എഴുന്നള്ളിപ്പ്, നാടകം, പുലർച്ചെ കൊടിയിറക്കൽ എന്നിവയും നടന്നു.