കൊടുങ്ങല്ലൂർ : ബോയ്‌സ് ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ താലൂക്ക് ഗവ. ആശുപത്രിയിലേക്ക് എയർ കണ്ടീഷണർ നൽകി. ഹൈസ്‌കൂളിലെ 1984 എസ്.എസ്.എൽ.സി. ബാച്ച് ഫ്രണ്ട്‌സ് ഒഫ് ബി.എച്ച്.എസിന്റ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് താലൂക്ക് ഗവ. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് എയർ കണ്ടീഷണർ നൽകിയത്. താലൂക്കാശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൻ ടി.കെ. ഗീത അദ്ധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണിക്കൃഷ്ണൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ എൽസി പോൾ, വാർഡ് കൗൺസിലർ സി.എസ്. സുമേഷ്, ലേ സെക്രട്ടറി ആൻഡ് ട്രഷറർ ഷഫീർ എന്നിവർ സംസാരിച്ചു. ഫ്രണ്ട്‌സ് ഒഫ് ബി.എച്ച്.എസ് അംഗങ്ങളായ എ.ജി. പ്രതാപൻ, സുരേഷ് ബാബു, അബ്ദുള്ള, സുനിൽകുമാർ, ഷെറിൻ ജോസഫ്, ഹരി, സതീശൻ, ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.