obit-photo

വേലൂപാടം: വേലൂപാടം സ്വദേശിയെ ബാലുശ്ശേരിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പൗണ്ട് സ്വദേശി വാചാകുളം സലീഷ് (45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സലീഷിനെ ഇയാൾ താമസിക്കുന്ന നന്മണ്ട പെട്രോൾ പമ്പിനു സമീപത്തുള്ള കടമുറിയിൽ അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടത്. നന്മണ്ടയിലെ നഴ്‌സറികളിൽ നിന്ന് ചെടികൾ വാങ്ങി വാഹനത്തിൽ വിൽപ്പന നടത്തുകയായിരുന്നു. ആറുമാസമേ ആയിട്ടുള്ളൂ സലീഷ് ഇവിടെ ജോലിക്ക് എത്തിയിട്ട്. ക്രിസ്മസിനു നാട്ടിൽ വന്ന് ബുധനാഴ്ചയാണ് നന്മണ്ടയിൽ തിരിച്ചെത്തിയത്. ഭാര്യ: സിജി. മക്കൾ: അലൻ, അയന റോസ്.