ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കളത്തുംപടി ശ്രീ ദുർഗാദേവി ക്ഷേത്ര ശ്രീകോവിൽ പുനർനിർമ്മാണവും നവീകരണകലശവും നടത്തുന്നതുമായി ബന്ധപ്പെട്ട് കളത്തുംപടി ശ്രീ ദുർഗാദേവി ക്ഷേത്ര നവീകരണ സമിതി രൂപീകരിച്ചു.
ക്ഷേത്ര ശ്രീകോവിൽ പുതുക്കി പണിത് 2025ലെ താലപ്പൊലിക്ക് മുൻപായി പുനപ്രതിഷ്ഠയും കലശവും നടത്താനും 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഭക്തജനങ്ങളിൽ നിന്നും തുക സമാഹരിക്കാനും യോഗം തീരുമാനിച്ചു. സംഗമേശ്വര എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ നടന്ന രൂപീകരണ യോഗം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ഡി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. കളത്തുംപടി ശ്രീ ദുർഗാദേവി ക്ഷേത്രസമിതി പ്രസിഡന്റ് ശിവാസ് പളളിപ്പാട്ട് അദ്ധ്യക്ഷനായി.
ക്ഷേത്ര ക്ഷേമ സമിതി രക്ഷാധികാരി നളിൻ ബാബു, എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി കെ. രവീന്ദ്രൻ, പ്രൊഫ. ലക്ഷ്മണൻ നായർ, വിശ്വനാഥമേനോൻ നമ്പ്യാരുവീട്ടിൽ, കിഷോർ പള്ളിപ്പാട്ട്, വിനയൻ മാസ്റ്റർ, ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി സെക്രട്ടറി മനോജ് കുമാർ മാടശ്ശേരി, വിജയൻ ചിറ്റേത്ത് എന്നിവർ സംസാരിച്ചു. തോട്ടാപ്പിള്ളി വേണുഗോപാൽ ചെയർമാനും മനോജ് കല്ലിക്കാട്ട് ജനറൽ കൺവീനറുമായി 251 അംഗ നവീകരണ സമിതി രൂപീകരിച്ചു.