kudumba

തൃശൂർ: കേരളത്തിലെ സ്ത്രീ കൂട്ടായ്മ കുടുംബശ്രീയുടെ തിരികെ സ്‌കൂളിൽ ഡിസംബർ 31ന് സമാപിക്കും. കോർപ്പറേഷൻ സി.ഡി.എസ് 2 സമാപനം കൂർക്കഞ്ചേരിയിൽ നടന്നു. സംസ്ഥാന പ്രോഗ്രാം ഓഫീസർ രതീഷ് പീലിക്കോട് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.കവിത അദ്ധ്യക്ഷത വഹിച്ചു. സംസ്‌കാരിക പ്രവർത്തകൻ ഐ.ഷണ്മുഖദാസ് , ഡോ.സി.രാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ എസ്.നായർ , സി.ഡി.എസ് 1 ചെയർപേഴ്‌സൺ സത്യഭാമ, ജില്ലാ മിഷൻ കോഡിനേറ്റർമാരായ ചന്ദ്രദാസ്, ബാലസുബ്രഹ്മണ്യൻ, നിഷാദ്, റെജില്ല, റെജി തോമസ് എന്നിവർ സംസാരിച്ചു. ഏഷ്യ ബുക്‌സ് ഒഫ് റെക്കാഡിന്റെ പ്രതിനിധി വിവേകും സംഘവും സന്ദർശിച്ചു. ജനുവരി 13ന് റെക്കാഡ് പ്രഖ്യാപിക്കും.