
തൃശൂർ: ആൽഫ പാലിയേറ്റീവ് കെയർ തൃശൂർ ലിങ്ക് സെന്റർ വാർഷിക പൊതുയോഗവും അന്തരിച്ച മുൻ പ്രസിഡന്റ് പ്രൊഫ.പി.ഐ.വിൻസന്റെ ഒന്നാം ചരമവാർഷികാചരണവും കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എം.എൽ.റോസി സോവനീർ പ്രകാശനം ചെയ്തു. പ്രസിഡന്റ് പി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. ഗവേണിംഗ് കൗൺസിൽ അംഗം വി.ജെ.തോംസൺ, വിൽസൺ പി.ജോൺ, അശോക് കുമാർ, തോമസ് തോലത്ത്, ഡോ.ടി.കെ.ആന്റണി തുടങ്ങിയവർ സംസാരിച്ചു. 41 അംഗ എക്‌സിക്യുട്ടീവ് കൗൺസിലിനെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ജോസഫ് പുന്നമൂട്ടിൽ (പ്രസി.), സി.കെ.സജീവ് (സെക്ര.), സി.വേണുഗോപാൽ (ട്രഷ.)