
തൃശൂർ: സിനിമാ ടി.വി രംഗത്തെ സൂപ്പർ താരങ്ങൾ മുതൽ ചലച്ചിത്ര നിർമ്മാണത്തിന് ആവശ്യമായ തൊഴിലാളികൾ വരെയുള്ളവരുടെ ഫോൺനമ്പറും വിവരങ്ങളുമായി പുറത്തിറക്കുന്ന സൂര്യചിത്ര ഫിലിം ആൻഡ് ടെലിവിഷൻ ഡയറക്ടറിയുടെ 12ാംപതിപ്പ് ജനുവരി ഒന്നിന് കൊച്ചിയിൽ പ്രകാശനം ചെയ്യും. 25 വർഷമായി സിനിമ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുന്ന ഷാജി പട്ടിക്കര എഡിറ്ററായി പുറത്തിറക്കുന്ന ഡയറക്ടറിയുടെ പരിഷ്‌കരിച്ച പതിപ്പാണിത്. തിയേറ്ററുകളുടെയും കലാ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ഗസ്റ്റ് ഹൗസുകളുടെയും കലാകാരന്മാരുടെയും എം.എൽ.എമാരുടെയും ഫോൺനമ്പറുമുണ്ട്. സാങ്കേതിക വിദഗ്ദ്ധർ, ജൂനിയർ ആർട്ടിസ്റ്റ്, ഗായകർ, ക്യാമറാമാൻ, മേക്കപ്പ്മാൻ, മെസ് കോൺട്രാക്റ്റർമാർ, ഫിലിം വിതരണ സ്ഥാപനങ്ങൾ, മൃഗങ്ങൾ- പക്ഷികൾ-കലാരൂപങ്ങൾ എന്നിവ ലഭ്യമാക്കുന്നവരുടെ നമ്പർ അടക്കമുണ്ട്. വില 400. ഫോൺ: 9349243080, 9895857725.