
തൃശൂർ: ട്രിച്ചൂർ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വടക്കുന്നാഥൻ ക്ഷേത്ര മൈതാനത്ത് നടത്തുന്ന പുഷ്‌പോത്സവം ജനുവരി 1ന് സമാപിക്കും. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കുള്ള സുരക്ഷയൊരുക്കലിന്റെ ഭാഗമായി തൃശൂർ പുഷ്‌പോത്സവനഗരിയിലേക്ക് നായ്ക്കനാലിൽ നിന്നുള്ള പ്രവേശനകവാടം ഇന്നലെ മുതൽ അടച്ചു. പകരം വടക്കുന്നാഥക്ഷേത്രം കിഴക്കേഗോപുരത്തിന് സമീപത്ത് നിന്ന് പുഷ്‌പോത്സവ നഗരിയിലേക്ക് പുതിയ പ്രവേശനകവാടം തുറന്നു. അവിടെ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പുഷ്‌പോത്സവം ജനറൽ കൺവീനർ കെ.രാധാകൃഷ്ണൻ അറിയിച്ചു. ചലച്ചിത്രതാരം പ്രശാന്ത് അലക്‌സാണ്ടറും കുടുംബവും കഴിഞ്ഞദിവസം സന്ദർശിച്ചു. ഡോ. കെ.ആർ രാജൻ സ്വീകരിച്ചു. സംവിധായകൻ പി.ശ്രീകുമാറും താരത്തോടൊപ്പം ഉണ്ടായിരുന്നു. കെ.ആർ.ഗോപി, സന്തോഷ് കുമാർ.എസ് എന്നിവർ അനുഗമിച്ചു.