
തൃശൂർ: തൃശൂർ പൂരം നടത്തിപ്പിനായി കേന്ദ്ര സർക്കാർ അഞ്ച് കോടി രൂപയുടെ ഗ്രാന്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ടി.എൻ.പ്രതാപൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സാംസ്‌കാരിക മന്ത്രി കിഷൻ റെഡ്ഢിക്കും കത്ത് നൽകി. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ പൂരവും പൂര നഗരിയും ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ ശുപാർശ ചെയ്യണമെന്നും ടി.എൻ.പ്രതാപൻ ആവശ്യപ്പെട്ടു. പൂരം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിന്റെയും പൂരനഗരിയായ തേക്കിൻകാട് മൈതാനത്തിന്റെയും സംരക്ഷണത്തിനും വികസനത്തിനും അൻപത് കോടി രൂപയുടെ പ്രൊപോസൽ നേരത്തേ എം.പി കേന്ദ്ര സാംസ്‌കാരിക മന്ത്രിക്ക് നൽകിയിരുന്നു.