കൊടുങ്ങല്ലൂർ : ആധാരം എഴുത്ത് അസോസിയേഷൻ കൊടുങ്ങല്ലൂർ യൂണിറ്റ് സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ് എം.ജി. പുഷ്പാകരൻ അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർപേഴ്‌സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. സംഘടനാ സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഒ.എം. ദിനകരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.പി. ശശിധരൻ, ജില്ലാ സെക്രട്ടറി ടി.പി. ബാലൻ, ജില്ലാ ട്രഷറർ തോമസ് വടക്കൻ, സംസ്ഥാന കമ്മിറ്റി അംഗം പി.പി. പ്രകാശ് കുമാർ, എം.എസ്. സുകുമാരൻ, പി.എസ്. പ്രവീഷ് ലാൽ, ലാലാ ബോസ്, എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിറ്റിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എം.ജി. പുഷ്പകരൻ, സെക്രട്ടറി ലാലാ ബോസ്, ട്രഷറർ പി.കെ. ഷാജി, വൈസ് പ്രസിഡന്റ് എം.എസ്. ഗോപാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി എം.എച്ച്. സിജിത്ത് എന്നിവരെ തിരഞ്ഞെടുത്തു. പി.കെ. ഷാജി നന്ദി പറഞ്ഞു.