aaaaa

കാഞ്ഞാണി: വായനാനുഭവം നൽകുന്ന കഥകൾ മികച്ച സിനിമയാകണമെന്നില്ലെന്ന് മണപ്പുറം സമീക്ഷ കാരമുക്കിൽ സംഘടിപ്പിച്ച ചെറുകഥാ ക്യാമ്പിൽ സത്യൻ അന്തിക്കാട് പറഞ്ഞു. കഥയെ അതേപടി സിനിമയാക്കാനാകില്ല. ദൃശ്യ സാദ്ധ്യത തേടിയാകും സംവിധായകൻ കഥയെ സമീപിക്കുക. വായിക്കുമ്പോൾ കഥയിലെ വിഷ്വൽ തെളിഞ്ഞുവരും. ജീവിതം തുടിച്ചു നിൽക്കുന്ന കഥയേ സിനിമയാക്കാനാകൂവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. വി.ആർ.സുധീഷ്, വി.ജി.തമ്പി, വി.കെ.ദീപ, ഫ്രാൻസിസ് നൊറോണ, സന്തോഷ് ഏച്ചിക്കാനം എന്നിവർ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. സമാപന സമ്മേളനം എം.പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എൻ.രണദേവ് അദ്ധ്യക്ഷനായി. സമീക്ഷ സെക്രട്ടറി ടി.എസ്.സുനിൽകുമാർ, വി.എൻ.സുർജിത്ത്, ടി.ആർ.ഹാരി, പി.ഡി.ഷാജി മാസ്റ്റർ, ടി.വി.സുഗതൻ, ടോളി വിനീഷ് തുടങ്ങിയവർ സംസാരിച്ചു.