കാഞ്ഞാണി: 39 വർഷത്തെ സേവനത്തിനു ശേഷം പഴുവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഔദ്യോഗിക പദവിയിൽ നിന്നും പിരിഞ്ഞു പോകുന്ന വാദ്യശ്രേഷ്ഠ പഴുവിൽ രഘു മാരാർക്ക് യാത്രഅയപ്പ് നൽകി. യാത്രഅയപ്പ് യോഗം ദേവസ്വം ബോർഡ് മെമ്പർ പ്രേമരാജൻ ചൂണ്ടലാത്ത് ഉദ്ഘാടനം ചെയ്തു. പഴുവിൽ ദേവസ്വം ഓഫീസർ പി.യു. നന്ദകുമാർ അദ്ധ്യക്ഷനായി. മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ഉപഹാര സമർപ്പണം നടത്തി. ദേവസ്വം ബോർഡ് ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ്കുമാർ, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി.എ. ദേവിദാസ്, സെക്രട്ടറി എം.എൻ. സുബ്രഹ്മണ്യൻ, ട്രഷറർ ഇ.സി. അനിൽ, രക്ഷാധികാരി എം.കെ. ബാബുരാജ്, അന്തിക്കാട് പത്മനാഭൻ, ഗോപൻ പഴുവിൽ, മാതൃവേദി പ്രസിഡന്റ് വിജയ വള്ളൂകാട്ടിൽ, നീതു പ്രദീപ്, ഹരിദാസൻ എമ്പ്രാന്തിരി എന്നിവർ സംസാരിച്ചു. തുടർന്ന് പഴുവിൽ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്നുള്ള വനിതാ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.