കൊടുങ്ങല്ലൂർ : തൃശൂർ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ അഴീക്കോട്- മുനമ്പം കടവുകളെ ബന്ധിപ്പിച്ച് സർവീസ് നടത്തിയിരുന്ന എം.ബി. മുസരിസ് ജങ്കാർ സർവീസ് നിറുത്തി. അഴീക്കോട് -മുനമ്പം പാലം നിർമ്മാണം ആരംഭിച്ചതിനാൽ ജങ്കാർ സർവീസ് നിറുത്തിവയ്ക്കണമെന്ന് പാലം പണിയുടെ ചുമതലയുള്ള കെ.ആർ.എഫ്.ബി.പി.എം.യു എറണാകുളം, തൃശൂർ യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ആവശ്യത്തെ തുടർന്നാണ് തൃശൂർ ജില്ലാ പഞ്ചായത്ത് ഇന്ന് മുതൽ ജങ്കാർ സർവീസ് നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്. ജങ്കാർ സർവീസിന്റെ നിലവിലുണ്ടായരുന്ന കാലവധി കഴിഞ്ഞ നവംബർ അഞ്ചിന് അവസാനിച്ചിരുന്നു. എന്നാൽ ഇത് പ്രദേശത്ത് യാത്രക്ലേശം ഉണ്ടാക്കുമെന്നതിനാൽ ഇരുവശവുമുള്ള എം.എൽ. എമാരുടെ അഭ്യർത്ഥന മാനിച്ച് നീണ്ടു പോകുകയായിരുന്നു. ഇന്നുമുതൽ പകരം ബോട്ട് സർവീസാകും ഉണ്ടാവുക.