gopi

തൃശൂർ: മനുഷ്യന്റെ ഏകാന്തതയെ ശരിയായ അർത്ഥത്തിൽ മനസിലാക്കുകയെന്നതാണ് കവികൾ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് കവി പി.എൻ.ഗോപീകൃഷ്ണൻ പറഞ്ഞു. സംവിധായകനായിരുന്ന സച്ചിയെ അനുസ്മരിക്കുന്നതിന് സച്ചി സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാഡമിയിൽ നടന്ന സമ്മേളനത്തിൽ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 25,000 രൂപയും സ്മൃതിഫലകവും അടങ്ങുന്ന പുരസ്‌കാരം വെയിലും നിഴലും മറ്റു കവിതകളും എന്ന കൃതിയുടെ കർത്താവായ സുജീഷിന് ഗോപീകൃഷ്ണൻ സമ്മാനിച്ചു. സമിതി ചെയർമാൻ പ്രൊഫ.എം.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.ദിരാർ സച്ചി അനുസ്മരണം നടത്തി. ചലച്ചിത്രഗാനാലാപനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ അയ്യപ്പനും കോശിയും എന്ന സച്ചി ചിത്രത്തിലെ ഗാനം അവതരിപ്പിച്ചു. എസ്.എം.ജീവൻ, സജിത രാധാകൃഷ്ണൻ, സച്ചിയുടെ പത്‌നി സിജി എന്നിവർ പ്രസംഗിച്ചു.