യോഗിനിമാതാ ബാലികാ സദനത്തിൽ നടന്ന കരകൗശല വിദ്യാപരിശീലനം.
തൃപ്രയാർ: ബാലവികാസകേന്ദ്ര സമന്വയ സമിതിയുടെ പെൺകുട്ടികൾക്കായുള്ള വ്യക്തിത്വവികാസ ശിബിരം ചൂലൂർ യോഗിനിമാതാ ബാലികാസദനത്തിൽ കപിലാശ്രമം മഠാധിപതി തേജസ്വരൂപാനന്ദ സ്വാമികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യോഗിനിമാതാ സേവാകേന്ദ്രം പ്രസിഡന്റ് എ.പി. സദാനന്ദൻ അദ്ധ്യക്ഷനായി. വിഭാഗ് സംഘചാലക് അച്യുതൻ മാസ്റ്റർ മുഖ്യാതിഥിയായി. ബാലാവികാസകേന്ദ്ര സമന്വയ സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി ആർ. സജീവൻ, ജോ. സെക്രട്ടറി ആണ്ടവൻ, യോഗിനിമാതാ സേവാകേന്ദ്രം സെക്രട്ടറി എൻ.എസ്. സജീവൻ, എൻ.ഡി. ധനേഷ്, എം.ഡി. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ചൂലൂർ ഭദ്രാനഗർ തിരുവാതിര സംഘവും യോഗിനിമാതാ കുട്ടികളും മറ്റും അവതരിപ്പിച്ച തിരുവാതിരക്കളിയും മറ്റുകലാപരിപാടികളും അരങ്ങേറി. ഹാൻഡ് ക്രാഫ്റ്റായി പായ, പൂവട്ടി, മറ്റു കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നവിധം കുട്ടികളെ അഭ്യസിപ്പിച്ചു. കുരുത്തോല കൊണ്ടുള്ള കരകൗശല വിദ്യകളും കുട്ടികളെ നിർമ്മിച്ചു കാണിച്ചു.