തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ അർഹമായ പ്രാതിനിധ്യം വേണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളനം പ്രമേയം പാസാക്കി. സമ്മേളനം സമാപിച്ചു.പ്രതിനിധി സമ്മേളനം ദേശീയ പ്രസിഡന്റ് ഡോ.സഞ്ജീവ റെഡ്ഡി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പു തൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പാക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക, നിർമാണത്തൊഴിലാളി മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരിയിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.
140 നിയോജക മണ്ഡലം പ്രസിഡന്റുമാർക്കായി സംസ്ഥാന തലത്തിൽ ക്യാമ്പ് നടത്തും. സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി, നേതാക്കളായ സി.ഹരിദാസ്, പി.ജെ.ജോയ്, എം.ബി.പത്മനാഭൻ, വി.ആർ.പ്രതാപൻ, ജ്യോതിഷ് കുമാർ മലയാലപ്പുഴ, എ.കെ.ഹഫീസ്, അബിൻ വർക്കി, കൃഷ്ണവേണി ജി.ശർമ, മനോജ് എടാനി, തമ്പി കണ്ണാടൻ, കാർത്തിക് ശശി, പി.ജെ.ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.