തൃശൂർ: കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജില്ലാ സെക്രട്ടറി മനീഷ്‌കുമാറും സഹപ്രവർത്തകരും ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്നാണ് മെമ്പർഷിപ്പ് സ്വീകരിച്ചത്. ബി.ജെ.പി തരംഗത്തിന്റെ പ്രതിഫലനമാണ് നിരവധിപേർ ഇതിനകം മറ്റ് പാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ എത്തിയതെന്നും ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പേർ ബി.ജെ.പിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ, ജില്ലാ സെക്രട്ടറി എൻ.ആർ. റോഷൻ, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, യുവമോർച്ച സംസ്ഥാന സെക്രട്ടറി രാഹുൽ, പി.കെ. ബാബു, സർജു തൊയക്കാവ് എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.