തൃശൂർ: കളക്ടറേറ്റിലെ നവീകരിച്ച പി.ജി.ആർ സെല്ലിന്റെയും ബാങ്ക് ഒഫ് ബറോഡ സ്ഥാപിക്കുന്ന എ.ടി.എമ്മിന്റെയും സമർപ്പണവും ക്ലീൻ ഗ്രീൻ സിവിൽ സ്റ്റേഷൻ പ്രഖ്യാപനവും ഇന്ന് 12.30ന് റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പൊതുമരാമത്ത് വകുപ്പ് മുഖേന ഭിന്നശേഷി സൗഹൃദമായി നവീകരിച്ച പി.ജി.ആർ സെൽ (പൊതുജന പരാതി പരിഹാര സെൽ ) സജ്ജമാക്കുന്നത്. ചടങ്ങിൽ കളക്ടർ വി.ആർ. കൃഷ്ണ തേജ അദ്ധ്യക്ഷനാകും. എ.ഡി.എം ടി. മുരളി, സബ് കളക്ടർ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രാഹി, എക്‌സിക്യൂട്ടിവ് എൻജിനിയർ പി.വി. ബിജി, എൻഫോഴ്‌സ്‌മെന്റ് ഓഫീസറും അസിസ്റ്റന്റ് ഡയറക്ടറും പി.എൻ. വിനോദ് കുമാർ, ബാങ്ക് ഒഫ് ബറോഡ റീജ്യണൽ ഹെഡ് ബി. സനിൽകുമാർ, ഹുസൂർ ശിരസ്തദാർ കെ. ജി പ്രാൺസിംഗ് തുടങ്ങിയവർ പങ്കെടുക്കും.