തൃശൂർ: കോർപറേഷൻ സേവനങ്ങൾക്കായി വരുന്നവർ ആധാർ ലിങ്ക് ചെയ്ത ഫോണും ആധാർ കാർഡിന്റെ കോപ്പിയും കൊണ്ടുവരണമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. ജനുവരി ഒന്നിന് ശേഷം കെ - സ്മാർട്ട് സംവിധാനം കോർപ്പറേഷനിൽ നിലവിൽ വരികയാണ്. തികച്ചും എല്ലാവിധ സേവനങ്ങളും ഇതിന്റെ ഭാഗമായി ഓൺലൈൻ ആവുകയാണ്. ഇത്തരം സേവനങ്ങൾ നൽകുന്നതിനായി കോർപറേഷനിൽ പൊതുജന സൗകര്യാർത്ഥം മെയിൻ ഓഫീസിൽ 10 കൗണ്ടറുകളും സോണൽ ഓഫീസുകളിൽ ഓരോ കൗണ്ടറും വീതം സജ്ജമാക്കിയിട്ടുണ്ട്. വിവിധ സേവനങ്ങൾക്കായി കോർപറേഷനിലേക്ക് വരുന്ന പൊതുജനങ്ങൾ ആധാർ ലിങ്ക് ചെയ്ത ഫോണും ആധാർ കാർഡിന്റെ കോപ്പിയും കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.