1

തൃശൂർ: ഭരത് പി.ജെ. ആന്റണി സ്മാരക ദേശീയ അവാർഡ് തൃശൂർ എൽസിക്ക് സമ്മാനിച്ചു. പി.ജെ. ആന്റണി സ്മാരക നാടക ഡോക്യുമെന്ററി ഷോർട്ട് ഫിലിം ആൻഡ് ഫോക്കസ് സോളോ ഫിലിം ഫെസ്റ്റ് സമാപന സമ്മേളനം ഉദ്ഘാടനവും തൃശൂർ എൽസിക്കുള്ള ഉപഹാര സമർപ്പണവും മന്ത്രി കെ. രാജൻ നിർവഹിച്ചു. ഡോ. സി. രാവുണ്ണി അദ്ധ്യക്ഷനായി. ഭരത് പി.ജെ. ആന്റണി സ്മാരക അഭിനയ പ്രതിഭ അവാർഡ് ജേതാവിനെ ഫിലിം ഫെസ്റ്റ് ഡയറക്ടർ പ്രിയനന്ദനൻ ആദരിച്ചു. കാഷ് അവാർഡ് സമർപ്പണം ബിന്നി ഇമ്മട്ടിയും അവാർഡ് ജേതാവിനെ പരിചയപ്പെടുത്തൽ ചാക്കോ ഡി. അന്തിക്കാടും നിർവഹിച്ചു. ജയരാജ് വാര്യർ, ഡോ. പി. ഗീത, അഡ്വ. കെ.ആർ. അജിത്ബാബു, പ്രൊഫ. ജോർജ് എസ്. പോൾ, ഡോ. ശ്രീജ കെ.ടി., ശിൽപ്പി മണികണ്ഠൻ കിഴക്കൂട്ട്, ജോയ് പ്ലാശ്ശേരി, ഐ.ഡി. രഞ്ജിത്ത്, തിയോ സി. എന്നിവർ പ്രസംഗിച്ചു.