തൃശൂർ: തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ മഹാസമാധി ദിനമായ ജനുവരി മൂന്നിന് പ്രാതിനിധ്യ പോരാട്ട സമര പ്രതിജ്ഞാദിനമായി ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ. സുരേഷ്. ആചാര്യ വന്ദനത്തിന്റെ ജില്ലാതല ഉദ്ഘാടനവും കൈനൂർ ശാഖാ വാർഷിക പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുന്നതിനായി ജാതി സെൻസസ് നടപ്പിലാക്കണമെന്നും അതിനായി സമാജം പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് എൻ.പി. ഷാജി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വി.എ. രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ ടി. മേപ്പിള്ളി, പി.യു. ചന്ദ്രശേഖരൻ, ടി.സി. നാരായണൻ, ടി.എസ്. രവീന്ദ്രൻ, ടി.എസ്. രാജൻ, കെ.വി. ഗോപി എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥകാരൻ ടി.സി. നാരായണനെ അനുമോദിച്ചു.