1

തൃശൂർ: കാർഷിക സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും വെറ്ററിനറിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ കാർഷിക സർവകലാശാലയിലെ തൊഴിലാളികളുടെ സംയുക്ത പ്രതിഷേധം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മണ്ണുത്തിയിൽ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. വെറ്റിനറി സർവകലാശാലയുടെ മണ്ണുത്തി കാമ്പസിനുള്ളിലെ വെള്ളപ്പാറക്കുന്നിൽ പുൽക്കൃഷി ചെയ്തു വന്നിരുന്ന 160 ഏക്കറോളം ഭൂമി തരിശായി കിടക്കുമ്പോൾ അപൂർവ ജൈവ പാരമ്പര്യം നിലനിൽക്കുന്ന കാർഷിക സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും ഇനിയും വേണമെന്ന് പറയുന്ന വെറ്ററിനറി സർവകലാശാലയുടെ വാദം ന്യായീകരിക്കാനാകില്ലെന്നും നേതാക്കൾ പറഞ്ഞു.
പ്രതിഷേധ പടിപാടി മുൻ മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ, പി.ആർ. സുരേഷ് ബാബു, സി.വി. പൗലോസ് (എ.ഐ.ടി.യു.സി.), കെ.എം. സ്വപ്‌ന എന്നിവർ പങ്കെടുക്കും.