
ചെന്ത്രാപ്പിന്നി : എസ്.എൻ.എസ്.സി ചെന്ത്രാപ്പിന്നിയുടെ 54-ാം വോളിബാൾ ടൂർണമെന്റ് സമാപിച്ചു. പെരുമ്പടപ്പ ഈസ്റ്റ് യു.പി സ്‌കൂൾ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ തട്ടകം ചെന്ത്രാപ്പിന്നിക്കൂട്ടം യു.എ.ഇ ജേതാക്കളായി. എൻ.കെ.എ.എസ്.സി എടത്തിരുത്തിയെയാണ് ഇവർ പരാജയപ്പെടുത്തിയത്. പ്രാദേശിക തല മത്സരത്തിൽ മലയാളം സാംസ്‌കാരിക വേദി പെരിങ്ങോട്ടുകര ജേതാക്കളായി. നാട്ടുവേദി വട്ടേക്കാടിനെയാണ് പരാജയപ്പെടുത്തിയത്. സമാപന ചടങ്ങിൽ എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു സമ്മാനദാനം നിർവഹിച്ചു. ചലച്ചിത്ര താരം വിവേക് ഗോപൻ മുഖ്യാതിഥിയായി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, മുൻ വോളി താരം ഷിറാസ് കാവുങ്ങൽ, ക്ലബ് ഭാരവാഹികളായ ലോഹിതാക്ഷൻ കൊല്ലാശ്ശേരി, മോത്തിലാൽ മേനോത്ത്, കെ.ജി. കൃഷ്ണനുണ്ണി, സുമൻ പണിക്കശ്ശേരി എന്നിവർ സംസാരിച്ചു.