
കയ്പമംഗലം :എസ്.എൻ.ഡി.പി. ദേവമംഗലം ശാഖയിൽ പുതുവത്സരാഘോഷം നടത്തി.
ശാഖാ ബാലജന യോഗത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നാട്ടിക യൂണിയൻ ബാലജന യോഗം കോഡിനേറ്ററും യോഗം ബോർഡ് മെമ്പറുമായ പ്രകാശ് കടവിൽ മുഖ്യാതിഥിയായി. ബാലജനയോഗം സെക്രട്ടറി ഗായത്രി സുരാജ്,
ശാഖാ പ്രസിഡണ്ട് ടി.വി. വിശ്വംഭരൻ, സെക്രട്ടറി ടി.എസ്.പ്രദീപ്, വൈസ് പ്രസിഡണ്ട് കെ.ആർ. സത്യൻ, ടി.എം.രാധാകൃഷ്ണൻ , സിദ്ധാർത്ഥൻ തറയിൽ , വനിതാ സംഘം പ്രസിഡണ്ട് രാജി ശ്രീധരൻ , സെക്രട്ടറി ഇന്ദിര രാജഗോപാൽ, ട്രഷറർ സജ്നി ആനന്ദൻ ,ഗീത സതീശ് , ഭവാനി വിശ്വംഭരൻ, ലത പ്രദീപ്, യൂത്ത്മൂവ്മെന്റ് സെക്രട്ടറി സാന്തിഷ് എന്നിവർ നേതൃത്വം നൽകി.