തൃശൂർ: ആകാശവാണി ശ്രോതാക്കളുടെ സംഘടനയായ അഖില കേരള റേഡിയോ ലിസണേഴ്‌സ് അസോസിയേഷൻ സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ കെ.എസ്.കെ. ആലപ്പാടിനെ അനുസ്മരിച്ചു. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടന്നു. മൊയ്തീൻ കുഞ്ഞ് തൃക്കാക്കര അദ്ധ്യക്ഷനായി. കെ.എസ്.കെ. ആലപ്പാട്ടിന്റെ സഹധർമിണി സുശാന്തിക, കുടുംബാംഗങ്ങൾ കൊച്ചി ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടിവ് ഉദയകുമാർ, തൃശൂർ ആകാശവാണി അവതാരകയായ പൗർണമി, തൃശൂർ ആകാശവാണി മുൻ അവതാരകൻ ചാർളി എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പൗലോസ് പട്ടിമറ്റം സ്വാഗതവും ട്രഷറർ ഉമ്മർ എടപ്പാൾ നന്ദിയും പറഞ്ഞു.