1

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാംസ്‌കാരിക തലസ്ഥാനം ഒരുക്കുന്ന സ്വാഗതത്തിന്റെ ഭാഗമായി ബി.ജെ.പി കൾച്ചറൽ സെൽ ജില്ലാ കമ്മിറ്റി വരയഴകും കാവ്യസ്വരവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സദാനന്ദൻ മാസ്റ്റർ കവിതാ സമ്മേളനവും സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോൻ ചിത്രരചനയും ഉദ്ഘാടനം ചെയ്തു. കൾച്ചറൽ സെൽ ജില്ലാ കൺവീനർ എം.ആർ. രമേശൻ അദ്ധ്യക്ഷനായി. അഡ്വ. ബി. ഗോപാലകൃഷ്ണൻ, അഡ്വ. കെ.കെ. അനീഷ് കുമാർ, വിജയൻ മേപ്രത്ത് എന്നിവർ പ്രസംഗിച്ചു. കവി ചന്ദ്രമോഹൻ കുമ്പളങ്ങാട്ട് കവികളെ പരിചയപ്പെടുത്തി. ഷാജിത സലിം, സി. രാമചന്ദ്രമേനോൻ, മുരളി വെള്ളിത്തിരുത്തി, ഹിമ വിനയൻ, വിജയ് മേനോൻ, സന്ധ്യ അറയ്ക്കൽ, ജയന്തി വില്ലടം, കെ. ദിനേശ് രാജ, ഷാജു കളപ്പുരയ്ക്കൽ, മോഹൻദാസ് മണ്ണാർക്കാട്, ഉണ്ണിക്ക് പാർത്ഥൻ, സുനിത സുകുമാരൻ, രമദേവി, ശ്രീകുമാർ ആമ്പല്ലൂർ എന്നിവർ കവിത ചൊല്ലി.