proffeser

കൊടുങ്ങല്ലൂർ: ഡി.സി.സി ജനറൽ സെക്രട്ടറിയും എൽത്തുരുത്ത് വിദ്യാ പ്രകാശിനി സഭ പ്രസിഡന്റുമായിരുന്ന പ്രൊഫ:കെ.കെ.രവി (കൊള്ളിക്കത്തറ രവി ,76) നിര്യാതനായി. നാട്ടിക എസ്.എൻ കോളേജിൽ ചരിത്ര വിഭാഗം മേധാവിയായി വിരമിച്ച പ്രൊഫ.കെ.കെ.രവി, എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ സ്ഥാപക നേതാക്കളിലൊരാളും പത്ത് വർഷം യൂണിയൻ പ്രസിഡന്റുമായിരുന്നു. കൊടുങ്ങല്ലൂർ നഗരസഭാ കൗൺസിലറായിരുന്നു. 1980 ലും 1982 ലും കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നു യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.