കല്ലമ്പലം: ഭൂമിയുടെ ഹരിത ഭംഗി നിലനിറുത്താൻ ലക്ഷ്യമിട്ട് ആലംകോട് ലവ് ഡേൽ റസിഡൻഷ്യൽ സ്കൂൾ വളപ്പിൽ തണൽ മരങ്ങളും ഔഷധത്തോട്ടവും നിർമ്മിക്കുന്ന പദ്ധതിക്ക് തുടക്കമായി. ധാരാളം തണൽ മരങ്ങൾ സ്കൂളിനു ചുറ്റും നടും. കൂടാതെ, പൂന്തോട്ടം,പച്ചക്കറി,ഔഷധ സസ്യങ്ങൾ തുടങ്ങിയവയുടെ തോട്ടം നിർമ്മിക്കാനും ലക്ഷ്യമുണ്ട്.ഒരു വർഷക്കാലം നീളുന്ന പദ്ധതിയിൽ വിവിധ തരം ചെടികൾ നടും.ഇവയെ പരിപാലിക്കാൻ വിദ്യാർഥികളുടെ പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തി.