
വിതുര:തൊളിക്കോട് പഞ്ചായത്തിലെ പനയ്‌ക്കോട് വി.കെ.കാണി ഗവൺമെന്റ് ഹൈസ്‌കൂളിൽ നടപ്പിലാക്കിയ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി അദ്ധ്യക്ഷമാരായ എസ്.സുനിത, വി.ആർ.സലൂജ ,തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ.എസ്.ലാൽ, പനയ്‌ക്കോട് വാർഡ് മെമ്പർ സന്ധ്യ.എസ്.നായർ,പുളിമൂട് വാർഡ്‌മെമ്പർ ജെ.അശോകൻ,തൊളിക്കോട് വാർഡ് മെമ്പർ റെജി,മലയടി വാർഡ് മെമ്പർ എസ്.ബിനിതാമോൾ, ചായം വാർഡ് മെമ്പർ ആർ.ശോഭനകുമാരി,പാലോട് എ.ഇ.ഒ വി.ഷീജ,എസ്.ബൈജു, ഹെഡ്മിസ്ട്രസ് അനിതകുമാരി,പി.ടി.എ പ്രസിഡന്റ് ശ്രീജിത്,വൈസ് പ്രസിഡന്റ് രജനിഷിബു,കവിത എന്നിവർ പങ്കെടുത്തു.സ്‌കൂൾ ബസ് ഫ്ളാഗ്ഓഫ്, സോളാർപദ്ധതി,ഹൈടെക് സ്റ്റീംകിച്ചൺ, വർണ്ണകൂടാരം എന്നീ പദ്ധതികളുടെ ഉദ്ഘാടമാണ് നടന്നത്.