വിതുര:പനക്കോട് ഗവണ്മെന്റ് ഹോമിയോഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെയുംതൊളിക്കോട് പഞ്ചായത്തിന്റെയുംനേതൃത്വത്തിൽ സൗജന്യ യോഗ പരിശീലനം സംഘടിപ്പിച്ചു.പനക്കോട് ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.ജെ .സുരേഷ് ഉദ്ഘാടനംചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല അദ്ധ്യക്ഷത വഹിച്ചു.പനക്കോട് ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ അനുപമ സ്വാഗതം പറഞ്ഞു.ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.കെ.പ്രിയദർശിനി മുഖ്യാതിഥിയായിരുന്നു.തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിനോബാനികേതൻ ലിജുകുമാർ,തേവൻപാറ അനു തോമസ്,തുരുത്തി വാർഡ് മെമ്പർ എൻ.എസ്.ഹാഷിം,പുളിമൂട് വാർഡ്‌മെമ്പർ ജെ.അശോകൻ, ജില്ലാ ആശുപത്രിസുപ്രണ്ട് ഡോ അഗസ്റ്റിൻ, പനക്കോട് വാർഡ് മെമ്പർ സന്ധ്യ.ബി.നായർ എന്നിവർ പങ്കെടുത്തു.