വിതുര:തൊളിക്കോട് പഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ മാലിന്യമുക്തം നവകേരളം പദ്ധതി അടൂർ പ്രകാശ് എം.പി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ അദ്ധ്യക്ഷതവഹിച്ചു.

തേവൻപാറ വാർഡ്‌മെമ്പർ അനുതോമസ്,തൊളിക്കോട് ടൗൺവാർഡ്‌ മെമ്പർ ഷെമിഷംനാദ്, തുരുത്തി വാർഡ് മെമ്പർ എൻ.എസ്.ഹാഷിം,പുളിമൂട്‌ ജെ വാർഡ്‌ മെമ്പർ ജെ.അശോകൻ ,മലയടി വാർഡ്‌മെമ്പർഎസ്.ബിനിതമോൾ ,ചെട്ടിയാംപാറ വാർഡ്‌മെമ്പർ പ്രതാപൻ, തച്ചൻകോട് വാർഡ്‌മെമ്പർതച്ചൻകോട് വേണുഗോപാൽ,പനയ്‌ക്കോട് വാർഡ്‌മെമ്പർ സന്ധ്യ, പഞ്ചായത്ത് സെക്രട്ടറി മുരളീധരൻപിള്ള ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.ഗോപാലകൃഷ്ണൻ, എച്ച്.സി.വിനോദ്, ഹെഡ്മിസ്ട്രസ് ഉഷാകുമാരി,നിജി,അജിത് കുമാർ,ധന്യ തുടങ്ങിയവർ പങ്കെടുത്തു.