hi

കിളിമാനൂർ: കേരള സർക്കാരിന്റേത് അഴിമതി ഭരണമാണെന്നാരോപിച്ച് പുളിമാത്ത് ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരേറ്റ് ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.ആർ.എം.ഷെഫീർ മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി മെമ്പർ എൻ.സുദർശനൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുസ്മിത,ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ.ജോഷി,ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ,ജനപ്രതിനിധികളായ ബി.ജയചന്ദ്രൻ,വിപിൻ വി.എസ്,സുരേഷ്.എ.എസ്,സി.രുഗ്മിണി അമ്മ,ജി.രവീന്ദ്ര ഗോപാൽ,ആശ .എ.എസ്,കൊടുവന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജി.ശാന്തകുമാരി,കർഷക കോൺഗ്രസ് പ്രസിഡന്റ് ബി.സഞ്ജയൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം അദ്ധ്യക്ഷൻ എസ്.ശിവപ്രസാദ് സ്വാഗതവും പുളിമാത്ത് മണ്ഡലം പ്രസിഡന്റ് എസ്.സലിം നന്ദിയും പറഞ്ഞു.