
പാലോട്: കൊല്ലായിൽ എസ്.എൻ.യു.പി സ്കൂളിൽ നിർമ്മിച്ച ഗാന്ധിജിയുടെ പൂർണകായ പ്രതിമ അടൂർ പ്രകാശ് എം.പി അനാച്ഛാദനം ചെയ്തു. സ്നേഹസ്പർശം ചികിത്സാ സഹായവിതരണം,സബ് ജില്ലാ കലോത്സവ വിജയികളെ അനുമോദിക്കൽ എന്നിവയും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷിനു അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ കലയപുരം അൻസാരി, ഗീതാ പ്രിജി, പി.ടി.എ പ്രസിഡന്റ് സുനൈസ അൻസാരി, സ്കൂൾ മാനേജർ എസ്.രാധാമണി, എം.പി.ടി.എ പ്രസിഡന്റ് ഷീജ അനിൽ, പി.ടി.എ വൈസ് പ്രസിഡന്റ് ഹാഷിം റാവുത്തർ, അദ്ധ്യാപകരായ എസ്.വിനോദ്, ഡി.സി.ബൈജു,എസ്.ആർ.ജി കൺവീനർ കെ.വി.അനിത എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എം.ആർ.മിനി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എസ്.മുഹമ്മദ് നിസാം നന്ദിയും പറഞ്ഞു.