തിരുവനന്തപുരം: ചിറയിൻകീഴ് മുസലിയാർ കോളേജ് ഒഫ് എൻജിനിയറിംഗിലെ ബയോ മെഡിക്കൽ ഡിപ്പാർട്ട്‌മെന്റ് അസോസിയേഷനായ ആയുഷിന്റെ ഒന്നാം വാർഷികാഘോഷം നടത്തി. ആഘോഷത്തോടനുബന്ധിച്ച് പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എൻജിനിയർ രാകേഷ് ബയോമെഡിക്കൽ എൻജിനിയറിംഗിന്റെ ചരിത്രം നിലവിലെ പ്രായോഗികരീതിയും നാളത്തെ വീക്ഷണവും എന്ന വിഷയത്തിൽ ക്ളാസെടുത്തു. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്വാഡ് ലിങ്ക് എ.ഐ.ബി.സിയുമായി ധാരണാപത്രം ഒപ്പുവച്ചു. ചടങ്ങിൽ ക്വാഡ്ലിങ്ക് എം.ഡി സൈലേഷ്, മുസലിയാർ കോളേജ് ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ ഡോ.കെ.കെ.അബ്ദുൽ റഷീദ്, ബയോ മെഡിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവി പ്രൊഫ.ഷിമി മോഹൻ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി വിവിധ ബയോമെഡിക്കൽ ഉപകരണങ്ങളുടെ പ്രായോഗിക പരിശീലനവും നടത്തി.