
മുടപുരം: പെരുങ്ങുഴി കയർ വ്യവസായ സംഘം ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീൻ ഓപ്പറേറ്റർമാരെ സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിന്റെ അപകട ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി. 2 ലക്ഷം രൂപയുടെ ചികിത്സാ സഹായവും, അപകടത്തിൽപ്പെട്ടാൽ 5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ഉൾപ്പെടുന്നതാണ് ഇൻഷ്വറൻസ്. ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് വിതരണം സംഘം പ്രസിഡന്റ് ആർ.അജിത് ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി വി.അനിൽകുമാർ സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ ആർ.അംബിക, ടി.ശ്രീദേവി, സുജാത, ആർ.രഘു, ബിസിനസ് മാനേജർ എൽ.അതിത തുടങ്ങിയവർ പങ്കെടുത്തു.