
ഉഴമലയ്ക്കൽ:ഗുരുധർമ്മപ്രചാരണ സഭ അയ്യപ്പൻ കുഴി യൂണിറ്റ് രുപീകരണ യോഗം ശിവഗിരി മഠം അഡ്വൈസറി കമ്മറ്റി മെമ്പർ അശോകൻ ശാന്തി ഉദ്ഘാടനം ചെയ്തു.അരുവിക്കര മണ്ഡലം പ്രസിഡന്റ ആർ.എൽ.ഷാജി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം രക്ഷാധികാരി ഉഴമലയ്ക്കൽ പുഷ്പാംഗദൻ,കേന്ദ്ര കമ്മറ്റി അംഗം മനോഹരൻ,ജില്ലാവൈസ് പ്രസിഡന്റ് ചന്ദ്രബാബു,സെക്രട്ടറി ഷൈജ മുരുകേശൻ,സദാനന്ദൻ,ഐത്തി സുരേന്ദ്രൻ,പ്രത്യുമ്നൻ എന്നിവർ സംസാരിച്ചു.യൂണിറ്റ് ഭാരവാഹികളായി ഷൈലജ(പ്രസിഡന്റ്),ബിജിത(വൈസ് പ്രസിഡന്റ്),പി.ബേബി(സെക്രട്ടറി),ലളിതാംബിക,എസ്.ബേബി(ജോയിന്റ് സെക്രട്ടറി),അജിത(ട്രഷറർ)തുടങ്ങി 11അംഗങ്ങളെയും തിരഞ്ഞെടുത്തു.