വക്കം:പത്താം വർഷത്തിലേക്കു കടക്കുന്ന നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻ.ഡി.എ ഗവൺമെന്റ് നടപ്പിലാക്കിയ നേട്ടങ്ങളെയും അഴിമതിയിൽ മുങ്ങി നിൽക്കുന്ന സംസ്ഥാന,പഞ്ചായത്ത്‌ ഭരണത്തിനെതിരെയും വക്കം പഞ്ചായത്തിൽ എൻ.ഡി.എ ജനപഞ്ചായത്ത് സംഘടിപ്പിച്ചു.വക്കം ചന്തമുക്ക് ജംഗ്‌ഷനിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം എരുത്താവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വക്കം ഏരിയ പ്രസിഡന്റ് ജൂലി സുനിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം വക്കം ജി.അജിത്,ആറ്റിങ്ങൽ സംഘടനാ മണ്ഡലം പ്രസിഡന്റ് ആറ്റിങ്ങൽ സന്തോഷ്‌,വൈസ് പ്രസിഡന്റ്‌ അജിത് പ്രസാദ്,സുജി നിഷാദ്,ജനറൽ സെക്രട്ടറിമാരായ അശ്വതി,ശിവദാസൻ,ജീവൻലാൽ ആറ്റിങ്ങൽ,ജനപ്രിതിനിധികളായ ശാന്തമ്മ,സിന്ധു സുരേഷ് തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി മണി സ്വാഗതം പറഞ്ഞു.