
മുടപുരം:ബി.ജെ.പി കിഴുവിലം പഞ്ചായത്തിൽ 'ജനപഞ്ചായത്ത് ' സംഘടിപ്പിച്ചു.പുളിമൂട് ജംഗ്ഷനിൽ നടന്ന പരിപാടി കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിജുകുമാർ.എസ് അദ്ധ്യക്ഷനായി.പഞ്ചായത്ത് ജനറൽ സെക്രട്ടറി രതീഷ് സ്വാഗതം പറഞ്ഞു.കടയ്ക്കാവൂർ മണ്ഡലം ജനറൽ സെക്രട്ടറി എം.വിജയകുമാർ പ്രാദേശിക കാര്യങ്ങൾ വിശദികരിച്ചു.എൻ.ഡി.എ സഹകക്ഷി കാമരാജ് കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി അനിതകുമാരി,ബി.ജെ.പി സ്റ്റേറ്റ് കൗസിൽ അംഗം ഭുവനചന്ദ്രൻ നായർ ബി,സെക്രട്ടറിമാരായ അനീഷ് പി,അണ്ടൂർ പ്രകാശ്,ജനറൽ സെക്രട്ടറി അയിലം അജി,പുരവൂർ ഏരിയ ജനറൽ സെക്രട്ടറി ശിവൻകുട്ടി.എസ്,പുരവൂർ ഏരിയാ പ്രസിഡന്റ് ബൈജു.എസ് തുടങ്ങിയവർ സംസാരിച്ചു.