
പാലോട്: നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂളും നന്ദിയോട് ഗ്രാമാമൃതം കർഷക കൂട്ടായ്മയും ചേർന്ന് മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. പത്തോളം മില്ലറ്റുകളുടെ പ്രദർശനവും വിപണനവും നടന്നു. എട്ടിനം മില്ലറ്റുകൾ ഉപയോഗിച്ച് പാചകം ചെയ്ത 200ൽ പരം വിഭവങ്ങൾ മേളയുടെ ആകർഷണമായി.
റാഗിയിൽ നിന്ന് കേക്ക്,ഹൽവ,മുറുക്ക്,ദോശ എന്നിവയും.ചാമയിൽ നിന്ന് കഞ്ഞി,പുട്ട്,പായസം എന്നിവയും തിനയിൽ നിന്ന് പായസം,കട്ലറ്റ് എന്നിവയും.പനി വരഗിൽ നിന്ന് പായസവും,പേടയും.കുതിര വാലിയിൽ നിന്നും മൈസൂർ പാക്കും, വരഗിൽ നിന്ന് പായസം,ലഡു,ദോശ തുടങ്ങിയവയുമാണ് ഉണ്ടാക്കിയത്. പാലോട് സി.ഐ ഷാജിമോൻ.പി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എസ്.റാണി അദ്ധ്യക്ഷയായി. കൃഷി ഓഫീസർ സരിത, കൃഷി അസിസ്റ്റന്റ് പ്രകാശ്,പി.ടി.എ പ്രസിഡന്റ് എ.എസ്.ബിനു,സ്റ്റാഫ് സെക്രട്ടറി വി.എസ്.പ്രദീപ്,എക്കോ ക്ലബ് കൺവീനർ ബിന്ദു,ഗ്രാമാമൃതം കോഓർഡിനേറ്റർ ശ്രീജിത് പവ്വത്തൂർ,കർഷകരായ ചന്ദ്രൻ,ഗീത തുടങ്ങിയവർ നേതൃത്വം നൽകി.