ss

വിജയ് സേതുപതി നായകനായി മിഷ്കിൻ സംവിധാനം ചെയ്യുന്ന ട്രെയിൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പീരിയഡ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ മുറിമീശയും കട്ടി കണ്ണടയുമായുള്ള വിജയ് സേതുപതിയുടെ റെട്രോ ലുക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ താടിയും കൊമ്പൻ മീശയുമാണ് കഥാപാത്രത്തിന്. ചിത്രത്തിൽ വ്യത്യസ്ത ലുക്കിൽ വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നുവെന്നാണ് ആരാധകർ കണക്കു കൂട്ടുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണുവാണ് നിർമ്മാണം. മലയാളിയായ ഫൗസിയ ഫാത്തിമയാണ് ഛായാഗ്രഹണം. അതേസമയം മിഷ്കിൻ സംവിധാനം ചെയ്ത പിസാസ് 2 ൽ വിജയ് സേതുപതി അഭിനയിച്ചിട്ടുണ്ട്. 2020ൽ ചിത്രീകരണം പൂർത്തിയായെങ്കിലും ചിത്രം ഇതുവരെ റിലീസായിട്ടില്ല.