bali

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണം സംഘടിപ്പിച്ചു.ച്ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ബി.ജെ.പി സംസ്ഥാന സമിതി അംഗം എൻ.കെ ശശി ഉദ്ഘാടനം നിർവഹിച്ചു.കൂട്ടപ്പന വാർഡ് കൗൺസിലറും ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റുമായ കൂട്ടപ്പന മഹേഷ്,യുവമോർച്ച ജില്ലാ സെക്രട്ടറി ആർ.ശ്രീലാൽ, മണ്ഡലം പ്രസിഡന്റ് ലാൽ കൃഷ്ണ, നിലമേൽ മനോജ്,ലാലു,രാജീവ്,നന്ദു, എസ് മോഹനൻ,ഹരിശങ്കർ എന്നിവർ പങ്കെടുത്തു.

ആലുംമൂട് വാർഡിൽ നടന്ന ദിനാചരണം ബി.ജെ.പി സംസ്ഥാന കൗൺസിൽ അഗം നടരാജൻ ദദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.കൗൺസിലർ മഞ്ചത്തല സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാർ,മണലൂർ ശിവപ്രസാദ്,കൗൺസിലർ മരങ്ങാലി ബിനു, നിലമേൽ സതീഷ്,സുരേന്ദ്രൻ,സന്തോഷ്,സതീഷ് തമ്പി,ഗോപിനാഥൻ നായർ,വത്സലൻ, സുനിൽ മഞ്ചത്തല എന്നിവർ പങ്കെടുത്തു.